പ്രതിഷേധിച്ചാൽ പുറത്താക്കും; പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാന്‍ കേന്ദ്ര നീക്കം

ശീതകാല സമ്മേളനത്തിടെ പാര്‍ലമെന്റില്‍ നിന്ന് 20 എം.പിമാരെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു പാര്‍ലമെന്റില്‍ ബഹളമുണ്ടായത്. അതായത് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെ പുറത്താക്കാനാണ് നീക്കം നടന്നതെന്ന് വ്യക്തം.

കഴിഞ്ഞ തവണ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളം സൃഷ്ടിച്ച 20 പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സഭാ നടപടികള്‍ വിശദമായി അന്വേഷിക്കാനും എം.പിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് ആഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here