മോന്‍സന്റെ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പൊലീസ് പീഡന പരാതി ഉടന്‍ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മോന്‍സന്റെ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പൊലീസ് പീഡന പരാതി ഉടന്‍ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ അജിത് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ച് തീര്‍പ്പാക്കിയതാണെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരന്‍ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്ക് കോടതി കടക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ അഭിപ്രായപ്രകടനങ്ങളും കേസ് അന്യേഷണത്തെ ബാധിക്കുന്നുണ്ട്.

കേന്ദ്ര ഏജന്‍സി അന്വേഷണ ആവശ്യം ഹര്‍ജിയില്‍ ഉന്നയിച്ചില്ലെങ്കിലും കോടതി കേന്ദ്ര നിലപാട് തേടി. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സത്യവാങ്മൂമൂലത്തിലുണ്ട്. തുടര്‍ന്ന് ഹര്‍ജി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel