എളുപ്പത്തിൽ ഉണ്ടാക്കാം വാഴച്ചുണ്ട് – ചെറുപയര്‍ തോരന്‍

മിക്ക മലയാളികളുടെയും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് വാഴ. വാഴ യിലെ ഇലയും, കായും മാത്രമല്ല അതിന്റെ ഭാഗമായ ‘വാഴച്ചുണ്ട്’ (കൊടപ്പൻ) ഉം ഏറെക്കുറെ നല്ല പോഷകസമ്പന്നമാണ്. വൃത്തിയാക്കാനുള്ള മടികൊണ്ട് പലരും വാഴച്ചുണ്ട് ഒഴിച്ചിടുന്നത് പതിവാണ് എന്നാൽ ഇനിമുതൽ ആ മടികൊണ്ട് വാഴച്ചുണ്ട് ഒഴിച്ചിടേണ്ട… ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം കഴിക്കാവുന്ന വളരെ സിമ്പിൾ ആയ ഒരു വാഴച്ചുണ്ട് – ചെറുപയര്‍ തോരന്‍ ആണ് ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത്.

ചേരുവകൾ:
കുടപ്പന്‍ (വാഴച്ചുണ്ട് )അരിഞ്ഞത്‌- ഒന്ന്
ചെറുപയര്‍ വേവിച്ചത്- കാല്‍ കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
പച്ചമുളക്- നാലെണ്ണം
ഉപ്പ്-പാകത്തിന്‌
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

(വാഴച്ചുണ്ട് അരിഞ്ഞ ശേഷം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുറച്ച്‌ സമയം വെച്ച ശേഷം കഴുകിയെടുത്താല്‍ കറ പോകും). തേങ്ങാ ചിരകിയതും മഞ്ഞള്‍ പൊടി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്‌ ,പാകത്തിന്‌ ഉപ്പ് എന്നിവ വാഴച്ചുണ്ടില്‍ ചേര്‍ത്ത് നന്നായി തിരുമ്മുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം തിരുമ്മി വെച്ച കൂട്ടും വേവിച്ച ചെറുപയറും ഇട്ടു നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച ശേഷം പാത്രം മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞാല്‍ ഒന്ന് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാം. ചോറിനൊപ്പം കഴിക്കാവുന്ന രുചികരമായ വാഴച്ചുണ്ട് തോരൻ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News