പനീര്‍ ബുര്‍ജി അത്ര ഭീകരനോ?

കേള്‍ക്കുമ്പോള്‍ എന്തോ വലിയ പുരോഗമന വാദിയായ വിഭവം ആണെന്ന് തോന്നുന്നു അല്ലെ….???
എന്നാല്‍ പേടിക്കണ്ട ഇവൻ അത്രയ്ക്ക് ഭീകരൻ ഒന്നും അല്ല കേട്ടോ,ഒരു തോരന്‍ ആണ് പനീര്‍ ബുര്‍ജി. അതികം ആരും പരീക്ഷിച്ചു നോക്കാത്ത ഈ വിഭവം വളരെ സിമ്പിൾ ആയി തന്നെ നമുക്ക് പാകം ചെയ്യാം. പനീർ ബുർജി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍:

1.പനീര്‍ – 200 ഗ്രാം
2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
3.ജീരകം – ഒരു നുള്ള്
4.പച്ചമുളക് -2
5.സവാള – 1
6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍
8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍
9.തക്കാളി – 1
10.എണ്ണ – 2 ടേബിള്‍സ്പൂണ്‍
11.ഉപ്പ് – ആവശ്യത്തിന്
12.മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം:

പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക .സവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക .
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക . ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക .

സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക.
മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക .കുറച്ചു വെള്ളം ചേര്‍ക്കുക
ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി നന്നായി ചിക്കി തോര്‍ത്തി എടുക്കുക .തീ അണച്ച് മല്ലിയില തൂവി അലങ്കരിച്ചു എടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News