കാർഷിക നിയമം പിൻവലിച്ചതിൽ ചർച്ച നടത്താൻ കൂട്ടാക്കിയില്ല; ഏകപക്ഷീയമായി കേന്ദ്രം പെരുമാറിയെന്ന് പ്രതിപക്ഷം

കാർഷിക നിയമം പിൻവലിച്ചതിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാർ പെരുമാറിയെന്ന് പ്രതിപക്ഷം. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ രാജ്യ സഭയിലും ചർച്ച നിഷേധിച്ചു.

നിയമം പിൻവലിക്കാൻ ഉള്ള ബില്ലിൻമേൽ ചർച്ച നടത്തിയ ചരിത്രം ഉണ്ടെന്നും അത് നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കാർഷിക നിയമത്തിൽ ചർച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചു.

മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധന സഹായം, ലഘിംപൂർ ഖേരി സംഭവം, MSP ഉറപ്പ് വരുത്താൻ നിയമ നിർമാണം എന്നീ ആവശ്യങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.ഈ പൊള്ളത്തരം തുറന്ന് കാട്ടാൻ ആണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്.എന്നാൽ പാസാക്കിയ ബില്ലുകൾ പിൻവലിക്കുമ്പോൾ ചർച്ച ആവശ്യമില്ല എന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here