ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; ആശങ്ക

ലോകമെമ്പാടും ഒമിക്രോൺ ഭീഷണി നിലനിൽക്കവേ, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്‍റെ സ്രവസാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദമാണോ കൊവിഡിന് കാരണമായതെന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജീനോം സീക്വൻസിംഗിന് വിധേയമാക്കും.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദില്ലി വഴി മുംബൈയിലും എത്തിയത്. രോഗി നിലവിൽ ദില്ലി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗംസ്ഥിരീകരിച്ചത്. കല്ല്യാണിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News