നീതി ആയോഗിന്റെ പട്ടികയിൽ കേരളം ഒന്നാമതെത്തിയതില്‍ ശുചീകരണ തൊഴിലാളികൾക്ക് പ്രധാന പങ്ക്; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ‘ആസാദീ കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭാ കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ, ചാല, മണക്കാട്, ചെന്തിട്ട മേഖലയിലെ ജീവനക്കാരെയാണ് ആദരിച്ചത്.

നീതി ആയോഗിന്റെ പട്ടികയിൽ കേരളം ഒന്നാമതെത്തിയതിന് ശുചീകരണ തൊഴിലാളികൾ പ്രധാന പങ്ക് വഹിച്ചുവെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജമീല ശ്രീധരർ, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News