ഒമിക്രോൺ; ” ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരുക “

സംസ്ഥാനത്ത് ഒമിക്രോൺ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

7 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. തുടർന്നുള്ള 7 ദിവസവും ക്വാറന്റൈൻ തുടരും. ആകെ 14 ദിവസം ക്വാറന്റൈൻ. പോസിറ്റീവ് ആകുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ഒമിക്രോൺ മുൻ കരുതൽ നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്യും. വാക്സിൻ എടുക്കാൻ വൈമുഖ്യം കാണിക്കരുതെന്നും ഇത്തരക്കാരെ കണ്ടെത്തി ബോധവത്കരണം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അധ്യാപകർക്ക് വാക്സിൻ എടുക്കാൻ പ്രത്യേക ക്രമീകരണം ആവശ്യമെങ്കിൽ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News