ഒമൈക്രോണ്‍; ജാഗ്രത തുടരണം, മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി

ഒമൈക്രോണിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യർഥിച്ചു.

ഒമൈക്രോൺ പോസിറ്റീവായവരെ പ്രത്യേകമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും വാർഡുകൾ തയ്യാറാക്കണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. ജനിതക ശ്രേണീകരണം തുടർച്ചയായി നടത്തുന്നുണ്ട്.

ഇതുവരെ പുതിയ വേരിയന്റിനെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് രാജ്യത്ത് നിന്നും വരുന്നവരെ കർശനമായി നിരീക്ഷിക്കും. അതിൽ ആരെങ്കിലും പോസിറ്റീവാകുന്നുണ്ടെങ്കിൽ അവരുടെ സാമ്പിൾ ജെനോമിക് സർവയലൻസിന് കൊടുക്കും.

ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം ആളുകളെ റാന്റം ടെസ്റ്റിംഗിന് വിധേയമാക്കും. അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം ജാഗ്രത ഉണ്ടായിരിക്കണം. വിമാനത്താവളങ്ങളിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News