കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് നടപടി; പാര്‍ലമെന്ററി ജനാധിപത്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ്

എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എം പി, കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും നടപ്പായത് കേന്ദ്രത്തിന്‍റെ ഗൂഢതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാരെയാണ് കേന്ദ്രം സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ സമ്മേളന കാലയളവിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ. പെഗസസ് വിവാദം, കാർഷിക നിയമങ്ങൾ എന്നിവയ്ക്കെതിരെയായിരുന്നു എംപിമാരുടെ പ്രതിഷേധം.

ഫുലോ ദേവി നേതം,ഛായ വർമ ,റിപുൺ ബോറ,രാജമണി പട്ടീൽ ,ഡോല സെൻ ,ശാന്ത ഛേത്രി ,സയിദ് നാസിർ ഹുസൈൻ , പ്രിയങ്ക ചതുർവേദി ,അനിൽ ദേശായ്,അഖിലേഷ് പ്രസാദ് സിങ് എന്നിവരാണ് സസ്‌പെൻഡ് ചെയ്ത മറ്റ് എം പിമാർ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here