നാവിൽ കൊതിയൂറും ക്യാരറ്റ് മഞ്ചൂരിയൻ

മഞ്ചൂരിയന്‍ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സാധാരണ കോളിഫ്‌ളവർ , മഷ്‌റൂം, ബേബി കോണ്‍ എന്നിവ കൊണ്ടാണ് മഞ്ചൂരിയന്‍ ഉണ്ടാക്കാറ്.

എന്നാൽ ഒരു വെറൈറ്റി ആയി ക്യാരറ്റ് ഉപയോഗിച്ചും മഞ്ചൂരിയനുണ്ടാക്കിയാലോ. ക്യാരറ്റ് കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. സ്‌നാക്‌സായും സ്റ്റാര്‍ട്ടറായും ഇതു കഴിയ്ക്കാം.

ക്യാരറ്റ് മഞ്ചൂരിയന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ…

ക്യാരറ്റ്-250 ഗ്രാം

സവാള-1

ക്യാപ്‌സിക്കം-പകുതി

വെളുത്തുള്ളി-4

ഇഞ്ചി-ഒരു ക്ഷ്ണം

പച്ചമുളക്-3

തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-അര ടേബിള്‍ സ്പൂണ്‍

സോയാ സോസ്-അര ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍

ഉപ്പ്-ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

മാവുണ്ടാക്കാന്‍

മൈദ-അര കപ്പ്

കോണ്‍ഫ്‌ളോര്‍-3 ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍

ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മാവുണ്ടാക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഒരുമിച്ചു കലര്‍ത്തി പാകത്തിനു വെള്ളമൊഴിച്ച് കുഴമ്പുപരുവത്തിലാക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നുറുങ്ങനെ അരിയുക.
ക്യാരറ്റ് അധികം കട്ടിയില്ലാതെ വട്ടത്തില്‍ ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ക്യാരറ്റ് കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.

മറ്റൊരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് മൂപ്പാവുന്നതുവരെ ഇളക്കുക. പിന്നീട് ക്യാപ്‌സിക്കം ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റ്, സോസുകള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക.
കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ഇതിലേക്കൊഴിയ്ക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് ഇളക്കാം. സോസ് നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. മല്ലിയിലയും സവാള അരിഞ്ഞതും ചേര്‍ത്ത് അലങ്കരിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News