തരൂരിന്റെ വനിതാ എംപിമാർക്കൊപ്പമുള്ള ഫോട്ടോ ക്യാപ്ഷനെ ട്രോളി സോഷ്യൽ മീഡിയ: മാപ്പ് ചോദിച്ച് ശശി തരൂർ

പാർലമെൻറ് സമ്മേളനത്തിൻറെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു ഇന്ന്. വിവാദമായ കാർഷിക നിയമങ്ങൾ,പെഗാസസ് എന്നിങ്ങനെയുള്ള വാർത്തകളെ രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിവസം  ശശിതരൂരിന്റെ ട്വീറ്റ് അദ്ദേഹത്തിന് തലവേദനയായി.

കാർഷിക ബിൽ , രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന പെഗാസസ് എന്നിവ ചർച്ചയാകുന്പോ‍ഴായിരുന്നു വനിതാ എം പിമാരുമൊത്തുള്ള തരൂരിൻറെ പടം പങ്കുവയ്ക്കല്‍.ലോക്‌സഭ, ജോലി ചെയ്യാൻ ആകർഷണീയമായ സ്ഥലമല്ലെന്ന് ആര് പറഞ്ഞു? എന്ന തലക്കെട്ടോടെ ശശി തരൂർ ട്വിറ്ററിൽ വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം പങ്കു വച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം ഉയർന്നു.

ചിത്രത്തിനൊപ്പമുള്ള ശശി തരൂരിന്‍റെ കുറിപ്പാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള രാവിലെയെടുത്ത ചിത്രത്തേക്കുറിച്ച് എംപി പറയുന്നത്  സ്ത്രീ പങ്കാളിത്തത്തോടുള്ള  വിവേചനമാണ് എന്നൊക്കെയാണ് കമന്റുകൾ.

‘തനിക്കൊക്കെ ഇതുമാത്രമാണോ ചിന്ത, ‘ഇയാൾക്കെന്താ പുരുഷ എം.പിമാരെയൊന്നും കണ്ണിൽ കാണുന്നില്ലേ, ഇതൊന്നും അത്ര ശരിയല്ല’. ‘പോയി കർഷക ബില്ല് ചർച്ച ചെയ്യൂ, ഈ പരിപാടി കൊണ്ടാണ് കോൺഗ്രസിനെ ആളുകൾ അംഗീകരിക്കാത്തത്’. തുടങ്ങി വിമർശനങ്ങൾ നിറഞ്ഞ ഒട്ടനവധി കമന്റുകളാണ് വന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ശശി തരൂർ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. വനിതാ എംപിമാരുടെ സഹകരണത്തോടെ, എടുത്ത സെൽഫിയാണ് താൻ ട്വീറ്റ് ചെയ്തതെന്നും ആ ഫോട്ടോ ട്വീറ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടത് വനിതാ എംപിമാർ തന്നെയാണെന്നും പറഞ്ഞ് കൊണ്ട് തരൂർ വീണ്ടും രംഗത്തെത്തി.ചിത്രത്തോട് ആളുകൾ വിമർശനാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ചിത്രം ചില ആളുകൾക്ക് ദേഷ്യം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കണമെന്നും ശശി തരൂർ പറഞ്ഞു.

ലോക്‌സഭയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രമാണ് തരൂർ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നിന്നുള്ള എൻസിപി എംപി സുപ്രിയ സുലേ, പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ എംപിയായ തമിഴാച്ചി തങ്കപാഢ്യൻ, ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ, തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയുമാണ് സെൽഫിയിൽ തരൂരിനൊപ്പമുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News