സീരിയൽ-ടെലിവിഷൻ താരം അപ്സരയും ടെലിവിഷൻ ഷോ സംവിധായകനായ ആൽബി ഫ്രാൻസിസും വിവാഹിതരായി

സീരിയൽ-ടെലിവിഷൻ താരം അപ്സരയും ടെലിവിഷൻ ഷോ സംവിധായകനായ ആൽബി ഫ്രാൻസിസും വിവാഹിതരായി;കൈരളി ടീ വിയുടെ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിലൂടെയുള്ള പരിചയമാണ് പ്രണയ വിവാഹമായി മാറിയത്.രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടി അപ്‌സര രത്‌നാകരും സീരിയൽ സംവിധായകൻ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത് .ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


അപ്‌സര മുഖ്യ വേഷത്തിലെത്തിയ കൈരളി ടി വിയുടെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു.ഇരുവർക്കും സംസ്ഥാനസർക്കാരിന്റെ പുരസ്‌കാരം നേടിക്കൊടുത്ത സീരിയൽ കൂടിയായിരുന്നു അത്.തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.പത്തുവര്ഷത്തോളമായി നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

കസവ് സാരിയും ബ്ലൗസുമായിരുന്നു അപ്‌സര ധരിച്ചത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. .

കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിലെ സ്നേഹലത എന്ന കഥാപാത്രം അപ്‌സരയ്ക്ക് നിരവധി പ്രശംസകള്‍ നേടി കൊടുത്തിരുന്നു.സംസ്ഥാന സർക്കാരിന്റെ സീരിയലിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.ഉള്ളത് പറഞ്ഞാൽ എന്ന സീരിയൽ സംവിധായകൻ ആൽബി ആയിരുന്നു.ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഈ സീരിയലിന് വേണ്ടിയാണ്.

സാന്ത്വനം എന്ന ടെലിവിഷൻ സീരിയലിലെ ജയന്തി എന്ന കഥാപാത്രമായാണ് അപ്സര ഇപ്പോൾ തിളങ്ങുന്നത് ഒപ്പം കൈരളി ടി വിയുടെ സെലിബ്രിറ്റി കിച്ചൻ മാജിക്ക് എന്ന കുക്കറിഷോയിലെ പ്രേക്ഷകശ്രദ്ധ നേടിയ താരം കൂടിയാണ്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്‌സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഒപ്പം നിരവധി ടെലിവിഷന്‍ ഷോ കളും അവതാരകയായിട്ടുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News