കാന്‍പൂര്‍ ടെസ്റ്റ്; ഇന്ത്യയ്ക്കെതിരെ സമനില പൊരുതി നേടി ന്യൂസീലന്‍ഡ്

കാൻപൂർ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ സമനില പൊരുതി നേടി ന്യൂസീലൻഡ്. 284 റൺസ് പിന്തുടർന്ന കിവീസ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

വെളിച്ചക്കുറവും അവസാന വിക്കറ്റിലെ രചിൻ രവീന്ദ്ര – അജാസ് പട്ടേൽ ‘ഇന്ത്യൻ കൂട്ടുകെട്ടും’ ചതിച്ചതോടെ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനിലയുടെ നിരാശ. അത്യന്തം ആവേശകരമായ പോരാട്ടത്തിലാണ് തോൽവിയുടെ വക്കിൽനിന്നും ന്യൂസീലൻഡ് സമനില ‘പിടിച്ചുവാങ്ങിയത്’.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 284 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 98 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു നിൽക്കെ, വെളിച്ചക്കുറവു മൂലം മത്സരം നിർത്താൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.

ഇതോടെ, മത്സരം സമനിലയിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ – 345 & 234/7 ഡിക്ലയേർഡ്, ന്യൂസീലൻഡ് – 296 & 165/9

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News