അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും, അത് സത്യമാണോയെന്ന് നോക്കും; മുഖ്യമന്ത്രിയെക്കുറിച്ച് മല്ലിക സുകുമാരൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി മല്ലിക സുകുമാരന്‍. ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുകയാണ്. അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും. അത് സത്യമാണോയെന്ന് നോക്കും. അല്ലാതെ ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം കാര്യം ചെയ്യുന്നത്. അങ്ങനെയായിരിക്കണം നേതാക്കള്‍,’ മല്ലിക പറഞ്ഞു.

25 കൊല്ലം കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന ആളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളതെന്നും മല്ലിക പറഞ്ഞു.

‘അച്ഛന്‍ പറഞ്ഞാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള അറിവ്. ഗാന്ധിജി മുതലുള്ള നേതാക്കളെക്കുറിച്ചെല്ലാം അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. അത് കേട്ട് കേട്ട് 25 കൊല്ലം മുടങ്ങാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യുന്ന ആളാണ്,’ മല്ലിക പറയുന്നു.

തെരഞ്ഞെടുപ്പിന്റെ സമയത്ത് പൈപ്പ് മാറ്റിവെക്കാം പാലം വരും എന്നൊക്കെ പറയും. പിന്നെ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ള കുറെ നേതാക്കന്‍മാരുണ്ടെന്നും നേതാക്കന്‍മാരും അണികളുമൊക്കെ ഇടക്ക് ഈ പ്രസ്ഥാനമുണ്ടാക്കിയവരെയൊക്കെ ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News