ട്രോളന്മാർ ജാഗ്രതെ! സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇനി ട്രോളന്മാർ പെടും, സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്‌ട്രേലിയയില്‍ നിയന്ത്രണം വരും.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്തിയത്. പ്രസ്തുത നിയമം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികളെ ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ട്രോളുകളുടെ പ്രസാധകരായി കണക്കാക്കുകയും, അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദികളായി കണക്കാക്കുകയും ചെയ്യും.

ഒരു ഇരയെ തിരിച്ചറിയാനും ട്രോളിനെതിരെയോ ട്രോള്‍ പങ്കുവെച്ച ആളിനെതിരെ നടപടികള്‍ സ്വീകരിക്കാനും, സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാനും തയ്യാറായാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മറ്റ് ബാധ്യതയുണ്ടാകില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

‘യഥാര്‍ത്ഥ ലോകത്തില്‍ പാലിക്കുന്ന എല്ലാ നിയമങ്ങളും ഓണ്‍ലൈനിലും പാലിക്കപ്പെടണം. ഓണ്‍ലൈനിലൂടെ മറ്റൊരാളെ കളിയാക്കുകയോ അപകീര്‍ത്തിപ്പെടുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും,’ മോറിസണ്‍ പറഞ്ഞു.

അതേസമയം, മേൽപറഞ്ഞ കാര്യങ്ങളിൽ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും പുതിയനിയമം അനുവദിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here