കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ഈ വ്യക്തിയുടെ സ്രവം ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഡൽറ്റ വകഭേദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകർ പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു.

ഒമൈക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ഇന്ത്യ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here