ADVERTISEMENT
പ്ലസ് ടു മുഖ്യ പരീക്ഷകൾ 2022 ഫെബ്രുവരിയിൽ നടത്തുവാൻ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചു. ഏപ്രിൽ 10, 18 തീയ്യതികളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള മുഖ്യ പരീക്ഷയാണ് ഫെബ്രുവരിയിൽ നടക്കുന്നത്.
പരീക്ഷയുടെ ടൈംടേബിളും തസ്തിക തിരിച്ചുള്ള വിശദമായ സിലബസും പി.എസ്.സി. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാപട്ടിക ഡിസംബർ ആദ്യവാരത്തോടെ പ്രസിദ്ധികരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
പി.എസ്.സി. പരീക്ഷയുടെ ചോദ്യ രീതിയിലെ പുതിയ മാറ്റത്തിനനുസരിച്ച് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ കമ്മീഷൻ തീരുമാനമായിട്ടുണ്ട്.ഫെബ്രുവരി ഒന്നു മുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒ.എം.ആർ/ഓൺലൈൻ പരീക്ഷകൾക്കും 90 മിനുട്ടായിരിക്കും. എന്നാൽ പ്രാഥമിക പരിക്ഷകൾക്ക് നിലവിലുള്ള 75 മിനുട്ട് തുടരുന്നതാണ്. പി.എസ്.സി.പരീക്ഷയുടെ നിലവാരം കൂടുതൽ മെച്ചപ്പെ ടുത്തുന്നതിന് പുതിയ ചോദ്യശൈലി ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.