സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരിയില്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി 14, 15,16 തീയതികളിൽ പാറശാലയില്‍ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി ,ടി എൻ സീമ, കെ ആൻസലൻ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗം പുത്തൻകട വിജയൻ (ചെയർമാൻ), പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

സി കെ ഹരീന്ദ്രൻ എം എൽ എ സ്വാഗതവും പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News