രാഹുൽ ഗാന്ധിക്കെതിരായ കേസ്; ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും

പുരാനി നങ്കലിൽ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചതിനെതിരായ കേസ് ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐപിസി 228 എ വകുപ്പുകൾ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുൽ ചെയ്തതെന്നാണ് പരാതി.

ചിത്രം പങ്കു വെച്ചതിന് ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന പെണ്‍കുട്ടിയെ പൂജാരിയും മറ്റുള്ളവരും ചേര്‍ന്ന ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News