സർക്കാരിൻ്റെ വിപണി ഇടപെടൽ; വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകളുമായി ഭക്ഷ്യവകുപ്പ്

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കിക്കൊണ്ട് ഭക്ഷ്യ വകുപ്പ് . നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ എത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും. കേരളത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ ശേഖരം നീക്കിയിരുപ്പ് ഉണ്ടെന്നും, വിലകയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ വിപണി ഇടപെടല്‍ ശക്തമാക്കിയതായും മന്ത്രി ജി ആര്‍ അനില്‍ കൈരളി ന്യൂസിനോട് പറഞ്ഞു

വിലകയറ്റം പിടിച്ച് നിര്‍ത്താന്‍ അതിശക്തമായ ഇടപ്പെടലുകളാണ് മന്ത്രി അഡ്വ. ജി ആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നത്. ക‍ഴിഞ്ഞ ആറ് വര്‍ഷമായി 13 ഇനം ആവശ്യസാധനങ്ങളുടെ വില ഒരു രൂപ പോലും കേരളത്തില്‍ വര്‍ദ്ധിച്ചിട്ടില്ല. ഇന്ത്യയില്‍ ഇങ്ങനെ വില വര്‍ദ്ധിക്കാത്ത ഏക സംസ്ഥാന കേരളമാണ് .

പൊതുവിപണിയില്‍ 120 രൂപക്ക് മുകളിലുളള പരിപ്പിന് ഇപ്പോ‍ഴും സപ്ലെകോയില്‍ 65 രൂപമാത്രമാണ് . ആവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാതിരിക്കാന്‍ ആവശ്യമായ കരുതല്‍ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സപ്ലൈകോയുടെ ശാലകള്‍ക്ക് പുറമെ 150 കേന്ദ്രങ്ങളില്‍ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തി സാധനങ്ങള്‍ വിതരണം നടത്തും. ഒരു ജില്ലയില്‍ 5 മൊബൈല്‍ വില്‍പ്പനശാലകളുടെ സേവനം 2 ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു മൊബൈല്‍ യൂണിറ്റ് ഒരു ദിവസം 5 കേന്ദ്രങ്ങള്‍ എന്ന നിലയ്ക്ക് സന്ദര്‍ശിച്ച് സബ്സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തും. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങളും മൊബൈല്‍ വില്‍പ്പനശാലകളില്‍ ലഭ്യമാകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News