ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും മരുന്നുകളും ദക്ഷിണാഫ്രിക്കയ്ക്ക് നൽകാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഒമൈക്രോൺ വകഭേദം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ സർക്കാർ സഹായ വാഗ്ദാനം നൽകിയത്. ഇന്ത്യൻ നിർമിത വാക്‌സിനുകൾ നൽകാമെന്നും, പി പി ഇ കിറ്റുകൾ, മരുന്നുകൾ എന്നിവ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.

ഒമൈക്രോൺ വകഭേദമാണോ എന്ന് പരിശോധിക്കാനായി സാമ്പിൾ വിദഗ്ധ പരിശോധനക്ക് അയച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇരുവരും നിലവിൽ ക്വാറന്റൈനിലാണ്. മഹാരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ദില്ലി ആരോഗ്യ മന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദില്ലിയിൽ ഉന്നത തലയോഗം ചേർന്നിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കൃത്യമായി ക്വാറന്റൈൻ ചെയ്യാനും നിരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. അതേസമയം ബംഗളുരു എയർപോർട്ടിൽ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരന് ഡെൽറ്റ വകഭേദം അല്ലെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകരൻ വ്യക്തമാക്കി.

ഡെൽറ്റ വകഭേദത്തിൽ നിന്നും വ്യത്യസ്തമായ വൈറസ് ആണ് സ്ഥിരീകരിച്ചതെന്നും വിദഗ്ധ പരിശോധന നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News