സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തനം തുടങ്ങി

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 750-ല്‍ അധികം കേന്ദ്രങ്ങളിലെത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു.ആദ്യ വില്‍പ്പന മന്ത്രി വി.ശിവന്‍കുട്ടിയും നിര്‍വഹിച്ചു.

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണിയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ 750-ല്‍ അധികം കേന്ദ്രങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി മൊബൈല്‍ വാഹനങ്ങള്‍ എത്തും. സബ്‌സിഡി നിരക്കിലാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ കൈകളിലേക്ക്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു.

വിലക്കയറ്റം നിയ്രന്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആദ്യ വില്‍പ്പന നിര്‍വഹിച്ചുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഒരോ ജില്ലകളിലും 5 വാഹനങ്ങള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിലടക്കം രണ്ടു ദിവസങ്ങളിലായി വാഹനം എത്തിച്ചേരും. ജില്ലകളില്‍ വാഹനങ്ങള്‍ എത്തുന്ന സമയക്രമീകരണവും സപ്ലൈകോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here