മലയാളികൾക്ക് ഇത് അഭിമാന നിമിഷം; നാവികസേനാ മേധാവിയായി ആര്‍.ഹരി കുമാര്‍ ചുമതലയേറ്റു

നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെ 25–ാമത് മേധാവിയായാണ് മലയാളിയായ ഹരികുമാർ ചുമതലയേറ്റത്.

ചുമതലയേറ്റതിൽ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണിതെന്നും ഹരികുമാർ പറഞ്ഞു.നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാര്‍. സ്ഥാനമേൽ ക്കല്‍ ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും. മുംബൈയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്‍റെ മേധാവിയായിരുന്ന ഹരികുമാറിന് പരമോന്നത സേനാ പുരസ്കാരമായ പരമവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel