കൊച്ചിയില്‍ കെഎസ്ആർടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാർ

കെ എസ് ആർ ടി സി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാർ. കൊച്ചി പട്ടിമറ്റത്താണ് സംഭവം. മൂവാറ്റുപുഴയിൽ നിന്നും കലൂരിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസിനു നേരെയാണ് അക്രമം.

ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നും കെ എസ് ആർ ടി സി പരാതി നൽകി. ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ കെ എസ് ആർ ടി സി ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here