താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം; വി ശിവദാസൻ എം പി

താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി ചട്ടം 267 പ്രകാരം രാജ്യ സഭ ചെയർമാന് നോട്ടീസ് നൽകി.

കാർഷിക ബില്ലുകൾ പിൻവലിച്ചെങ്കിലും അതിന്മേലുള്ള ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ കേവലം നിയമം പിൻവലിച്ചത് കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. മിനിമം താങ്ങ് വില എന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം. ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണം.

കൂടാതെ ഈ സമരത്തിൻ്റെ ഭാഗമായതിനാൽ ജീവൻ നഷ്ടമായ എഴുന്നൂറിലധികം വരുന്ന കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുകയും വേണം. പ്രസ്തുത വിഷയത്തിൻ്റെ പ്രാധാന്യത്തെ മുൻനിർത്തി കർഷകരുടെ പ്രശ്നം സഭ നിർത്തി വെച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്ക്കാർ സന്നദ്ധമാവണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News