മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം

ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗം നിലവിലെ സാഹചര്യം വിലയിരുത്തും.വിദഗ്ധ സമിതിയുടെ ശുപാർശകളും
പരിഗണിച്ചായിരിക്കും തീരുമാനം.

ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഇന്നത്തെ കൊവിഡ് അവലോകന യോഗം ചർച്ചചെയ്യും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിദഗ്ധ സമിതിയുടെ ശുപാർശകളും പരിഗണിച്ചായിരിക്കും തീരുമാനം. നിലവിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾക്കും അവലോകന യോഗത്തിൽ രൂപം നൽകിയേക്കും. സ്കൂൾ സമയം
വൈകുന്നേരം വരെയാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശയും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

വാക്‌സിനെടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി നൽകുന്നതുൾപ്പെടെയുള്ളവ പരിഗണിച്ചേക്കും. തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കുന്നതും ചർച്ചയായേക്കും. വൈകീട്ട് 3.30-ന് ഓൺലൈനായാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News