ഇരിങ്ങാലക്കുടയിലെ മരണം; മദ്യത്തിന്റെ ഉറവിടം കണ്ടെത്തും; എക്സൈസ് കേസന്വേഷിക്കും

ഇരിങ്ങാലക്കുടയിൽ മദ്യം കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ എക്സൈസ് അന്വേഷണം നടത്തും.കുടിച്ചത് വ്യാജ മദ്യം ആണെന്ന് പറയാൻ കഴിയില്ലെന്നും മദ്യത്തിന്റെ ഉറവിടം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പേർ ദ്രാവകം വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

മദ്യം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന എടതിരിഞ്ഞി സ്വദേശി ബിജു (42) ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നിൽ ചിക്കൻ സെൻ്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.ഇരുവരും ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിൻ്റെ കടയിൽ വച്ചാണ് മദ്യം കഴിച്ചിരുന്നത്.

ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിൻ്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് .വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News