കോൺഗ്രസിൽ ഭിന്നത രൂക്ഷം; നിരന്തരമായ അവഗണനില്‍ പ്രതിക്ഷേധം കടുപ്പിച്ച് എ-ഐ ഗ്രൂപ്പുകള്‍

നിരന്തരമായ അവഗണനില്‍ പ്രതിക്ഷേധം കടുപ്പിച്ച് എ-ഐ ഗ്രൂപ്പുകള്‍. പുനഃസംഘടന തുടര്‍ന്നാല്‍ സമാന്തര കമ്മിറ്റി രൂപീകരിക്കും. പരാതികള്‍ അവഗണിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിലും അമര്‍ഷം.കെപിസിസി ക്യാമ്പില്‍ രമേശ് ചെന്നിത്തലയെ അപമാനിച്ചതായി പരാതി.ഘടകകക്ഷികള്‍ക്കും അതൃപ്തി. സുധാകരവിഭാഗത്തിനെതിരെ യോജിച്ച് നീക്കത്തിനൊരുങ്ങുകയാണ് എ-ഐ ഗ്രൂപ്പുകള്‍ എന്നാണ് വിവരം.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം മുതലുള്ള അവഗണന, കെപിസിസി ഭാരവാഹിത്വത്തിലും അത് തുടര്‍ന്നു. അവസാനം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തിലയുടെയും എതിര്‍പ്പ് അവഗണിച്ച് പുനഃസംഘടനയുമായി കെ.സുധാകരന്‍ മുന്നോട്ട്.

ദില്ലയില്‍ നേരിട്ടെത്തി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കമാന്‍ഡും തള്ളി. നിരന്തരമായ അവഹേളനത്തിന് തിരിച്ചടി നല്‍കാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായിരുന്നു് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് എകോപന സമിതി യോഗത്തില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെയും വിട്ടുനില്‍ക്കല്‍.

തുടര്‍ നീക്കത്തിന്റെ ഭാഗമായി സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. പുനഃസംഘടന നിര്‍ത്തിവെയ്ക്കാതെ ഇനി ചര്‍ച്ചക്കില്ല. മാത്രമല്ല സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന നേതാക്കള്‍ നേരിട്ടു പങ്കെടുക്കുന്ന ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ചുേചര്‍ക്കും.

അതേസമയം കെപിസിസി നെയ്യാര്‍ഡാമില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ രമേശ് ചെന്നിത്തലയെ അപമാനിച്ചതായി ഐ വിഭാഗം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷണിച്ചില്ലെങ്കിലും ചെന്നിത്തല ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News