ഇടപ്പള്ളി തീ പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമന൦

എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ആളുകളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.

ഇടപ്പള്ളി കുന്നുംപുറത്തിന് സമീപം പുലർച്ചെ 6 മണിയോടെയാണ് സംഭവം. ലോഡ്ജ് ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം ഫയർഫോ‍ഴ്സിനെ അറിയിച്ചത്. 9 ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടന്നിരുന്നു. ഇവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

കെട്ടിട നിർമ്മാണത്തിലെ അപാകതയാണ് തീപടരാൻ കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊച്ചി കോർപ്പറേഷനിലെ 36-ാം വാർഡിലെ കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. കെട്ടിട നിർമ്മാണത്തിൽ അപാകതയാണോ തീപിടുത്തത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.

തീപിടുത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ആളുകളെ നിലവിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകൾ ഉൾപ്പടെ 9 ഓളം പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവർക്കാർക്കും തന്നെ ഗുരുതര പരിക്കുകൾ ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News