ഒമൈക്രോൺ; വിദേശത്ത് നിന്ന് ഉത്തരാഖണ്ഡിലെത്തിയ 14പേർ നിരീക്ഷണത്തിൽ

ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വകഭേദമായ ഒമൈക്രോൺ വൈറസ് കണ്ടത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. ഉത്തരാഖണ്ഡിൽ വിദേശത്ത് നിന്ന് എത്തിയ 14 പേരെ നിരീക്ഷണത്തിലാക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഇവരിൽ ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനക്കയച്ചുവെന്നും സർക്കാർ അറിയിച്ചു

ഡെറാഡൂൺ ജില്ലയിലെ 14 പേരെയാണ് 14 ദിവസത്തേക്ക് ഹോം ഐസൊലേഷനിൽ ആക്കിയിരിക്കുന്നത്. SARS-CoV-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയ രോഗികളെ ചികിത്സിക്കുന്നതിന് ലോക് നായക് ഹോസ്പിറ്റൽ പൂർണ്ണമായും മാറ്റിവച്ചതായി ഡൽഹി സർക്കാർ അറിയിച്ചു.

ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമൈക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമൈക്രോൺ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News