ജനാധിപത്യ ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

എം പിമാരെ പുറത്താക്കിയത് അസാധാരണ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ. എതിർ ശബ്ദങ്ങൾക്ക് കാതു കൊടുക്കില്ല എന്നതാണ് കേന്ദ്ര സമീപനമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും ഇതിൻ്റെ ഭാഗമാണ് വിദ്യഭ്യാസ പരിഷ്ക്കരണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ പരിഷ്ക്കരണം.അക്കാദമിക് ഫാസിസം നടപ്പിലാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നുവെന്നും പുതിയ ഏജൻസികളെ രൂപീകരിച്ച് വിദ്യാഭ്യാസത്തിൻ്റെ അടിത്തറയിളക്കാനാണ് കേന്ദ്ര നീക്കമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

കേരളീയ സമൂഹത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ്എൽ ഡി എഫ് സർക്കാറിൻ്റെ ലക്ഷ്യമെന്നും കേന്ദ്ര പരിഷ്ക്കരണം കേരളം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News