എംപിമാരുടെ എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം; രാജ്യസഭ പ്രക്ഷുബ്ധം

കേന്ദ്രത്തിന്റെ വിവാദ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് 12 എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവം രാജ്യസഭയിലുന്നയിച്ച് പ്രതിപക്ഷം. സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. ചട്ടവിരുദ്ധമായാണ് സസ്പെന്‍ഷനെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് അംഗങ്ങളെ അറിയിച്ചില്ല. സസ്പെൻഷൻ പിൻവലിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. സഭാ ചട്ടങ്ങൾ ലംഘിച്ചാണ് നടപടിയെന്നും എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ ന്യായമായ വിഷയങ്ങളിലാണ് പ്രതിഷേധിച്ചതെന്നും മാപ്പ് പറയില്ലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ച കൂടാതെ പാസാക്കിയതിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തും.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്‍റില്‍ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. എളമരം കരിം, ബിനോയ്‌ വിശ്വം ഉൾപ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News