ഇന്ത്യന്‍ ക്രിക്കറ്റിന്റെയും കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രം ’83’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് ’83’ . രണ്‍വീര്‍ സിംഗാണ്‌ ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുന്നത്.ഇപ്പോഴിതാ ’83’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് അഭിനയിക്കുന്നത്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ കഥാപാത്രമായി ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്.

കബിര്‍ ഖാന്‍, വിഷ്ണുവര്‍ദ്ധന്‍ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‌വാല എന്നിവരാണ് ’83’ നിര്‍മിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല് ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, കബിര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങി വലിയ താരനിര തന്നെ ’83’ലുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. കപില്‍ ദേവിന്റെ ലുക്കിലുള്ള രണ്‍വീര്‍ സിംഗിന്റെ ഫോട്ടോ തന്നെ വലിയ പ്രചാരം നേടിയിരുന്നു. ഏവരും കാത്തിരിക്കുന്ന ചിത്രം ’83’ ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററുകളിലെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News