വാഹന പ്രേമികളുടെ ആകാംക്ഷക്ക് വിരാമമിട്ട് ജീപ്പിന്റെ ഏറ്റവും വിലകുറഞ്ഞ എസ്യുവി 2022-ല്‍ ഇന്ത്യയില്‍ എത്തും

വാഹന പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടവിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്റ്റ് എസ്യുവി. വാഹന വ്യവസായത്തിലെ അതിവേഗം വളരുന്നതും തിരക്കേറിയതുമായ വിഭാഗങ്ങളിലൊന്നും കൂടിയാണിത്. ഈ വിപണി സാഹചര്യം പരമാവധി ഉപയോഗിക്കുന്നതിനായി ജീപ്പ്, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ സബ്-4 മീറ്റര്‍ എസ്യുവി മേഖലയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നുണ്ട്.

അമേരിക്കന്‍ എസ്യുവി നിര്‍മ്മാതാവായ ജീപ്പ് 2022-ന്റെ തുടക്കത്തില്‍ ജീപ്പ് മെറിഡിയന്‍ 7-സീറ്റര്‍ എസ്യുവി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

90 ശതമാനത്തിലധികം പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുമായി വികസിപ്പിച്ച ഗ്രൂപ്പ് പിഎസ്എയുടെ CMP (കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) യിലായിരിക്കും പുതിയ ജീപ്പ് കോംപാക്റ്റ് എസ്യുവി നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2022-ന്റെ തുടക്കത്തില്‍ വരാനിരിക്കുന്ന പുതിയ സിട്രോണ്‍ C3 ഹാച്ച്ബാക്കിനും ഇതേ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാകും. 100bhpക്ക് അടുത്ത് പവര്‍ നല്‍കുന്ന 1.2L ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിയില്‍ ഉപയോഗിക്കുന്നത്.

AWD (ഓള്‍ വീല്‍ ഡ്രൈവ്) സംവിധാനം വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനം ജീപ്പിന്റെ ചെറു എസ്യുവി ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് മോഡല്‍ ലൈനപ്പിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി വന്നേക്കാം. പുതിയ ജീപ്പ് കോംപാക്ട് എസ്യുവിയുടെ രൂപകല്‍പ്പനയും ഫീച്ചര്‍ വിശദാംശങ്ങളും ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ 7-സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, സ്പോര്‍ട്ടി ബ്ലാക്ക് ക്ലാഡിംഗ്, അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലാമ്ബുകള്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന എസ്യുവിയായിരിക്കും പുതിയ ജീപ്പ് കോംപാക്റ്റ് എസ്യുവി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ മോഡല്‍ CMP പ്ലാറ്റ്ഫോമിന് അടിസ്ഥാനമാകും. അത് ജീപ്പ് കമ്ബനിയെ മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം നടത്താന്‍ സഹായിക്കും. എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപ മുതല്‍ ടോപ്പ് എന്‍ഡ് മോഡലിന് 13 ലക്ഷം രൂപ വരെ വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ ജീപ്പ് എസ്യുവി കൂടിയാണിത്. എന്നിരുന്നാലും, അതിന്റെ അളവുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഇവിടെ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെ പുതിയ ജീപ്പിന്റെ ഈ ചെറു എസ്യുവി മത്സരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News