ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ കേരളത്തിന് ആദ്യ ജയം

ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ കേരളത്തിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം
ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിലൂടെ ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു കേരളം.കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളത്തിൻ്റെ മിന്നുന്ന വിജയം.

കേരളത്തിനായി വിനിത വിജയനാണ് 44 ന്ആദ്യ ഗോൾ നേടിയത്.പിന്നീട് ഉത്തരഖണ്ഡ് ഭഗവതി ചൗഹാനിലൂടെ സമനില പിടിച്ചു.രണ്ടാം പകുതിയിൽ 75 ആം മിനിറ്റിൽ മാനസയിലൂടെ വീണ്ടും കേരളത്തിൻ്റെ ഗോൾ നേട്ടം. കളി അവസാനിക്കാനിരിക്കെ 86 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ വീണ്ടും കേരളത്തിൻ്റെ ഗോൾ.

ഫെമിനയാണ് കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോൾ നേടിയത്. മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചതെന്നും രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്തത് വിജയത്തിന് കാരണമായതെന്നും കേരള കോച്ച് പറഞ്ഞു. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ കേരളം മധ്യപ്രദേശിനെ പരാജയപ്പെടുത്തിയാൽ ക്വാർട്ടർ കേരളത്തിന് ഉറപ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here