മോഫിയയുടെ ആത്മഹത്യ; പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിട്ടു . ഭർത്താവ് സുഹൈൽ , ഭർതൃ പിതാവ് യൂസുഫ്, മാതാവ് റുഖിയ എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് ഉൾപ്പെടെ നടത്തേണ്ടതിനാൽ മൂന്നു പ്രതികളെയും മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി നടപടി.

മാതാവ് റുഖിയയുടെ കസ്റ്റഡി ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം. തുടർന്ന് ചികിത്സ രേഖകൾ ഹാജരാക്കാൻ കോടതിനിർദ്ദേശിച്ചു. ചികിത്സാ രേഖകൾ പരിശോധിച്ച കോടതി പ്രതിഭാഗത്തിൻ്റെ ആവശ്യം തള്ളി മൂന്നുപേരെയും കസ്റ്റഡിയിൽ വിടുകയായിരുന്നു.

ജനരോഷം മൂലം അറസ്റ്റിനെ തുടർന്നുള്ള ദിവസങ്ങളിൽ അന്വേഷണസംഘത്തിന് പ്രതികളുമായി തെളിവെടുപ്പ് നടത്താൻ ആയിരുന്നില്ല. കസ്റ്റഡിയിൽ ലഭിച്ച പശ്ചാത്തലത്തിൽ കോതമംഗലത്തെ വീട്ടിൽ ഉൾപ്പെടെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഭർത്താവ് സുഹൈലിൻ്റെ ഫോൺ രേഖകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കേണ്ടതുണ്ട് എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News