‘ലീഗിനെ ഭരിക്കുന്നത്‌ മാഫിയ’ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ജില്ലാ നേതൃത്വം ക്രമക്കേട്‌ നടത്തി; വെളിപ്പെടുത്തലുമായി പി പി ഷൈജൽ

ലീഗ് നേതൃത്വത്തിനെതിരെ പി പി ഷൈജൽ . മുസ്ലിം ലീഗ്‌ ജില്ലാ നേതാക്കൾ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട്‌ നടത്തിയെന്ന് ആരോപിച്ച് പി പി ഷൈജൽ രംഗത്തെത്തി. ലീഗ്‌ അച്ചടക്ക നടപടിയെടുത്തത്തിനു പിന്നാലെയാണ് ഷൈജൽ രംഗത്തെത്തിയത്

ജില്ല സെക്രട്ടറി യഹ്യാഖാൻ തലക്കൽ തട്ടിപ്പിന്‌ നേതൃത്വം നൽകുന്നുവെന്നും ലീഗിനെ ഭരിക്കുന്നത്‌ മാഫിയയാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗ്‌ ജില്ലാ പ്രവർത്തക സമിതി അംഗവും എം എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായിരുന്നു ഷൈജൽ. ഹരിത ഭാരവാഹികളെ പിന്തുണച്ച്‌ പ്രതികരിച്ച ഷൈജലിനെ നേരത്തെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News