ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നൽകുമ്പോൾ തന്നെ ശബ്ദമലിനീകരണം ഉണ്ടാകില്ലെന്നും ഉറപ്പാക്കണം; ഹൈക്കോടതി

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം കർശനമായി തടയാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ശബ്ദ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പക്കാൻ പൊലീസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കളക്ടർമാർക്കും ദേവസ്വം ബോർഡുകൾക്കും വഖഫ് ബോർഡിനും കോടതി നിർദേശം നൽകി.

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആർഒയിലെ എഞ്ചിനീയർ അനൂപ് ചന്ദ്രൻ കോടതിക്കയച്ച കത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്.

ക്ഷേത്രങ്ങളിലെ മൈക്കുപയോഗം സംബന്ധിച്ചാണ് പരാതിയെങ്കിലും മാർഗനിർദേശങ്ങൾ മൈക്കുപയോഗിക്കുന്ന എല്ലാവർക്കും ബാധകമാണന്ന് സർക്കാർ വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. മൈക്കുപയോഗത്തിന്  അനുമതി നൽകുമ്പോൾ നിയമ ലംലനം നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്നും പൊലീസ് മേൽനോട്ടം നടത്തണമെന്നും കോടതി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News