ഹിന്ദി ഗാനത്തിന് ലിപ് സിങ്ക് ചെയ്ത് വൈറലായി ടാന്‍സിയക്കാരന്‍

ഷാരൂഖ് ഖാന്‍, മഹിറ ഖാന്‍ എന്നിവര്‍ അഭിനയിച്ച റഈസ് എന്ന ബോളിവുഡ് ചിത്രത്തിലെ ‘സാലിമാ’ എന്ന ഗാനത്തിന് ലിപ് സിങ്ക് ചെയ്ത് ഇന്ത്യയില്‍ വൈറലായി ടാന്‍സാനിയക്കാരന്‍. ടാന്‍സാനിയന്‍ കണ്ടന്റ് ക്രിയേറ്ററായ കിലി പോള്‍ ആണ് പാട്ടിന് ചുണ്ടനക്കി ഇന്ത്യയില്‍ വൈറലായിരിക്കുന്നത്.

ഒരിടത്തും വരികള്‍ മാറിപ്പോകാതെയാണ് ‘സാലിമാ’ എന്ന ഗാനത്തിന് വളരെ കൃത്യമായാണ് കിലി പോള്‍ ലിപ് സിങ്ക് ചെയ്തിരിക്കുന്നത്

‘എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്. എന്റെ ഇന്ത്യക്കാരുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇത് വളരെ വലുതാണ്. ഇനിയും ഒരുപാട് വരാനുണ്ട്. നിങ്ങളുടെ സ്നേഹവും പിന്തുണയും വേണം,” വീഡിയോ പങ്കുവെച്ച് കിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

View this post on Instagram

A post shared by Kili Paul (@kili_paul)

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ ബോളിവുഡ് ഗാനത്തിന് മനോഹരമായി ലിപ് സിങ്ക് ചെയ്യുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. കിലിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News