ബഹളം വെച്ചവരുടെ കൂട്ടത്തിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങിനെ നടപടി എടുത്തു? ജോൺ ബ്രിട്ടാസ് എം പി

ബഹളം വെച്ചവരുടെ കൂട്ടത്തിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങിനെ നടപടി എടുത്തുവെന്ന് ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണകക്ഷികൾ മാത്രമുള്ള കമ്മിറ്റി പ്രതിപക്ഷത്തിന്റെ വാദം കേൾക്കാൻ തയ്യാറാകാതെയാണ് സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമപരമായി വിഷയത്തെ നേരിടുമെന്നും മാപ്പ് പറയാൻ ഞങ്ങൾ സവർക്കരമാർ അല്ലെന്നുമായിരുന്നു ബിനോയ് വിശ്വം എംപിയുടെ പ്രതികരണം.വ്യക്തിപരമായി നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല എന്ന് എളമരം കരീം കൂട്ടിച്ചേർത്തു.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർനാളെ മുതൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ഭരണകക്ഷികൾ മാത്രമുള്ള കമ്മിറ്റി പ്രതിപക്ഷത്തിന്റെ വാദം കേൾക്കാൻ തയ്യാറാകാതെയാണ് സസ്‌പെന്റ് ചെയ്തതെന്നും സഭയിൽ നിന്ന് പുറത്താക്കിയാൽ പോലും മാപ്പ് പറയാൻ തയ്യാറല്ലന്ന് എളമരം കരീം എംപി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here