”വാക്കുകൊണ്ടോ നോക്കുകൊണ്ടോ മാപ്പപേക്ഷ നൽകാൻ ഞങ്ങൾ സന്നദ്ധരല്ല, സഭയിൽ നിന്ന് പുറത്താക്കിയാലും മാപ്പ് പറയില്ല” എളമരം കരീം എംപി

താനുൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എളമരം കരീം എംപി. വാക്കുകൊണ്ടോ നോക്കുകൊണ്ടോ മാപ്പപേക്ഷ നൽകാൻ സന്നദ്ധരല്ലെന്നും സഭയിൽ നിന്ന് പുറത്താക്കിയാൽ പോലും മാപ്പ് പറയാൻ തയാറല്ലെന്നും എളമരം കരീം എംപി മാധ്യമങ്ങളോട് പറഞ്ഞു.

”സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ രാജ്യസഭയിൽ നാളെ ധർണ നടത്തും. പാർലമെന്റ് ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. ഒരു സഭയിൽ ഉണ്ടായ സംഭവത്തിന് മറ്റൊരു സഭയിൽ നടപടി സ്വീകരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഭരണകക്ഷികൾ മാത്രമുള്ള കമ്മിറ്റി പ്രതിപക്ഷത്തിന്റെ വാദം കേൾക്കാൻ തയ്യാറാകാതെയാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

വ്യക്തിപരമായി നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുക്കും. വാക്കുകൊണ്ടോ നോക്കുകൊണ്ടോ മാപ്പപേക്ഷ നൽകാൻ ഞങ്ങൾ സന്നദ്ധരല്ല, സഭയിൽ നിന്ന് പുറത്താക്കിയാൽ പോലും മാപ്പ് പറയാൻ തയാറല്ല” എളമരം കരീം എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News