മുല്ലപ്പെരിയാർ ; പാതിരാത്രി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ പാതിരാത്രി അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി ജലഗതാഗത മന്ത്രി റോഷി അഗസ്റ്റിൻ . പ്രതിഷേധം തമിഴ്നാടിനെയും സെൻട്രൽ വാട്ടർ കമ്മീഷനെയും അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിലവിൽ 142 അടി ആയതിൻ്റെ പാശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, 160000 ലിറ്റർ ജലമാണ് ഒരു സെക്കൻഡിൽ തുറന്ന് വിടുന്നത്. എന്നാൽ രാത്രിയിൽ വെള്ളം തുറന്നവിടുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here