നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു

തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബവഴക്കിനെ തുടർന്നാണ്‌ അമ്മയെ മകൻ വെട്ടി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിലും പരിക്കേറ്റ അമ്മിണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. മേപ്പാടം അഞ്ച് കമ്പനിയിൽ താമസിക്കുന്ന അമ്മിണി അമ്മയെയാണ് മകൻ വെട്ടി പരിക്കേൽപ്പിച്ചത്. വീടിനു സമീപത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു അമ്മിണി. പുറകെ വന്ന് രതീഷ് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റു.

രണ്ട് മാസം മുൻപാണ് രതീഷിൻ്റെ വിവാഹം നടന്നത്. പിന്നീട് രതീഷും അമ്മിണിയും തമ്മിലുള്ള വഴക്ക് പതിവായി. ഇന്ന് രാവിലെയും വഴക്കുണ്ടായി. സംഭവ ശേഷം രതീഷ് ഒളിവിലാണ്. രതീഷിനായുള്ള തെരച്ചിൽ പൊലീസ് ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News