ഏതെങ്കിലും മന്ത്രി നൽകുന്ന കാര്യങ്ങൾ അധികരിച്ച് നടപടി എടുക്കാം എന്ന ഏകപക്ഷീയ സമീപനത്തിലേക്ക് രാജ്യസഭാ ചെയർമാൻ മാറി :ജോൺ ബ്രിട്ടാസ് എം പി

ആഗസ്റ്റ് 11 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ ബുള്ളറ്റിനിൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെ നടപടിയെടുത്തു,” ജോൺ ബ്രിട്ടാസ് എം പി

എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തും. മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. സഭാ നാഥനായ താനല്ല സഭയാണ് സസ്‌പെൻഡ് ചെയ്തത്, അതുകൊണ്ട് തനിക്ക് നടപടി പിൻവലിക്കാനാവില്ലെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ നിലപാട്.എന്നാൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെ നടപടിയെടുത്തു എന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു

വർഷകാലസമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ് പതിനൊന്നിന് രാജ്യസഭാ സെക്രട്ടറിയേറ്റ്, സെക്രട്ടറി ജനറലിന്റെ ഒപ്പോട് കൂടി പുറത്തിറക്കിയ ബുള്ളറ്റിൻ ഉണ്ട് .സഭയിൽ നടന്ന എല്ലാ കാര്യങ്ങളും സമയം വെച്ച് പുറത്തിറക്കിയിട്ടുള്ള രേഖയാണ് അത്.അതുപ്രകാരം സഭയിൽ ബഹളം വെച്ചവരുടെയും സഭ നടപടികൾ തടസപ്പെടുത്തിയവുടെയും പേരുകൾ ഉണ്ട്.

ആ പട്ടികയിൽ33 പേരുടെ പേരുണ്ട് ഈ ബുള്ളറ്റിനിൽ.അതിൽ എളമരം കരീമിന്റെ പേരില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന ആധികാരികമായ രേഖയിൽ പേരില്ലാത്ത എളമരം കരീമിനെ എങ്ങനെ പുറത്താക്കും.

രാവിലെ ഇതേ വിഷയമാണ് രാജ്യസഭയിൽ ഞങ്ങൾ ഉയർത്തിയത്.അപ്പോൾ സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി രാജ്യസഭാ പുറത്തിറക്കുന്ന രേഖയോ ,രാജ്യസഭാ കടലാസുകളോ ഒന്നും പ്രസക്തമല്ല ,ഏതെങ്കിലും രാഷ്ട്രീയപാര്ടിയോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിയോ നൽകുന്ന കാര്യങ്ങൾ അധികരിച്ച് നടപടി എടുക്കാം എന്ന ഏകപക്ഷീയ സമീപനത്തിലേക്ക് രാജ്യസഭാ ചെയർമാൻ മാറി അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റി.

ഇനി ഏറ്റവുമധികം ചർച്ചചെയ്യപ്പെടാൻ പോകുന്നതും ഈ രാജ്യസഭാ ബുള്ളറ്റിനും അതിന് നിരക്കാത്ത രാജ്യസഭാ ചെയർമാന്റെ നടപടികളുമായിരിക്കും.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News