സ്വാദൂറും ചോക്ലേറ്റ് കേക്ക് വിട്ടില്‍ തന്നെ എങ്ങിനെ ഉണ്ടാക്കുന്നതെന്ന് നോക്കാം

കേക്ക് ഉണ്ടാക്കാനും കേക്ക് കഴിക്കാനും ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാകില്ല. എളുപ്പത്തില്‍ തയാറാക്കാവുന്നൊരു ചോക്ലേറ്റ് കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

മൈദ – 1 കപ്പ്
കൊക്കോ പൗഡര്‍ – 3 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡാ. 1/2 ടീസ്പൂണ്‍
മുട്ട – 3
പാല്‍ – 1/2 കപ്
വെജിറ്റബിള്‍ ഓയില്‍ – 1/2 കപ്പ്
ഉപ്പ്. 1/2 ടീസ്പൂണ്‍
വാനില എസന്‍സ് – 1 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 1 കപ്പ്

തയ്യാറാക്കുന്ന വിധം.

1 മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവെക്കുക.
2 പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തു അടിച്ചെടുക്കുക. എസന്‍സ് ചേര്‍ക്കുക.
3 ഇതിലേക്ക് അരിച്ചുവെച്ച മൈദക്കൂട്ട് ചേര്‍ക്കുക. ഇടവിട്ട് പാലും ചേര്‍ത്ത് കൊടുക്കുക.

ചൂടാക്കിയിട്ട ഓവനില്‍ വെച്ച് 30 മിനിറ്റ് 170 ഡിഗ്രി യില്‍ ബേക് ചെയ്‌തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തില്‍ ഡെക്കറേഷന്‍ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here