എം പിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നാളെ മുതൽ പ്രതിഷേധ ധർണ

എംപിമാരുടെ സസ്‌പെൻഷനിൽ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും ഇരു സഭകളും പ്രക്ഷുബ്ദം. സസ്‌പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്ന അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്ക്കരിച്ചു.

എം പിമാരുടെ സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭയിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത് . സസ്‌പെൻഡ് ചെയ്ത നടപടി ചട്ടവിരുദ്ധമെന്നും എം പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

സഭയിൽ മോശമായി പെരുമാറിയവർ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും
നടപടി പിൻവലിക്കില്ലന്നും സഭാധ്യക്ഷൻ വെങ്കയ്യ നായിഡു നിലപാടെടുത്തതോടെ മാപ്പ് പറയാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്ക്കരിച്ചു. നാളെ മുതൽ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

അതേസമയം, ഭരണകക്ഷികൾ മാത്രമുള്ള കമ്മിറ്റി പ്രതിപക്ഷത്തിന്റെ വാദം കേൾക്കാൻ തയ്യാറാകാതെയാണ് സസ്‌പെന്റ് ചെയ്തതെന്നും സഭയിൽ നിന്ന് പുറത്താക്കിയാൽ പോലും മാപ്പ് പറയാൻ തയ്യാറല്ലന്ന് എളമരം കരീം എംപി വ്യക്തമാക്കി. നിയമപരമായി വിഷയത്തെ നേരിടുമെന്നും മാപ്പ് പറയാൻ ഞങ്ങൾ സവർക്കരമാർ അല്ലെന്നുമായിരുന്നു ബിനോയ് വിശ്വം എംപിയുടെ പ്രതികരണം.

കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള ബിൽ ചർച്ച ചെയ്യാതെ പാസ്സാക്കിയതിൽ ലോക്സഭയിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News