വിജയ് മല്യ കേസ്; അവസാന അവസരം നൽകി സുപ്രീംകോടതി, ഇനി പറയാനുള്ളത് ശിക്ഷ മാത്രം

വിവാദ വ്യവസായി വിജയ് മല്യയ്ക്കെതിരെയുള്ള കോടതി അലക്ഷ്യക്കേസിലെ ശിക്ഷയിൽ വാദം പറയാൻ അവസാന അവസരം നൽകി സുപ്രീംകോടതി.

വളരെയധികം കാത്തിരിന്നുവെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജനുവരി പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും.നേരിട്ടോ, അഭിഭാഷകൻ വഴിയോ വിജയ് മല്യക്ക് വാദം പറയാമെന്ന് പറഞ്ഞ കോടതി ശിക്ഷ മാത്രമാണ് പറയാനുള്ളതെന്നും ഇതിനായി നാല് വർഷമാണ് കടന്നു പോയതെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം, മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കോടതിയുത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ ഡോളർ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017 മെയ് മാസമാണ് സുപ്രീംകോടതി വിജയ് മല്യയെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here