അട്ടപ്പാടിയിൽ പട്ടികവർഗവകുപ്പ് ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; എ കെ ബാലൻ

അട്ടപ്പാടിയിൽ പട്ടികവർഗവകുപ്പ് ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എകെ ബാലൻ. സഹകരണ വകുപ്പിന്റെ പ്രത്യേക ചികിത്സാപദ്ധതി വഴിയാണ് ഇഎംഎസ് സഹകരണ ആശുപത്രിക്ക് പണം നൽകിയത്. ആരോപണമുന്നയിച്ചവർ ജനങ്ങളോട് മാപ്പ് പറയണമെന്നും എകെ ബാലൻ പറഞ്ഞു.

അട്ടപ്പാടിയിലെ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് അസത്യ പ്രചാരണമാണ് നടക്കുന്നത്. പട്ടികവർഗ വകുപ്പ് ഒരു രൂപ പോലും വകമാറ്റി ചിലവഴിച്ചിട്ടില്ല. സഹകരണ വകുപ്പ് ഫണ്ടുപയോഗിച്ച് 12.5 കോടി രൂപയുടെ പ്രത്യേക ചികിത്സാ പദ്ധതി തയ്യാറാക്കിയാണ് ഇഎംഎസ് സഹകരണ ആശുപത്രിക്ക് ഫണ്ട് നൽകിയത്. ഇതിൽ കോടി രൂപ ആശുപത്രിയാണ് നൽകിയത്.

ശിശുമരണ നിരക്ക് കുറക്കാൻ പദ്ധതി സഹായകമായെന്നും എകെ ബാലൻ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ട്. ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയാക്കി ഉയർത്തുന്നതിനും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങളുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വാൽസല്യനിധി, പെൺകുട്ടികൾക്ക് സ്കോളർ ഷിപ്പ്, അപ്പാരൽ പാർക്ക്, നൈപുണ്യ വികസന പദ്ധതി, ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം, എക്സൈസ്-പൊലീസ് വകുപ്പുകളിലേക്ക് പ്രത്യേക റിക്രൂട്ട്മെന്റ് ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ഭൂമി പ്രശ്നം പരിഹരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ പദ്ധതികൾ പണമില്ലാതെ മുടങ്ങിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ പദ്ധതിയുടെ ഫണ്ടാണ് ലാഭിക്കാതിരുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News