കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള എല്‍ ഡി എഫ് സമരം; 5 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ അവഗണക്കെതിരെയുള്ള എല്‍ ഡി എഫ് സമരം രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി 5 മണിക്ക് ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തും.

വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴ് മണി വരെയാണ് പ്രതിഷേധ ധര്‍ണ്ണ. രാജ്ഭവന് മുന്നില്‍ ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂരില്‍ ഇ പി ജയരാജനും ,കാസര്‍കോട് പന്ന്യന്‍ രവീന്ദ്രനും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

അതേസമയം, എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തും. മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. സഭാ നാഥനായ താനല്ല സഭയാണ് സസ്‌പെൻഡ് ചെയ്തത്, അതുകൊണ്ട് തനിക്ക് നടപടി പിൻവലിക്കാനാവില്ലെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News